ഇനിയാരും കോ ഴിക്കോട് റെയിൽവേ സ്‌റ്റേഷ നിൽ കുഴഞ്ഞുവീണാലും ചികി ത്സ ലഭിക്കാതെ ജീവൻ വെടിയേ ണ്ടിവരില്ല. സ്റ്റേഷനിൽ ട്രോമാ കെയർ വൊളന്റിയർമാരുടെ സേവനം ലഭ്യമായി. പാലക്കാട് റെയിൽവേ ഡിവിഷനൽ ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ. വി. കലാറാണി പദ്ധതി ഉദ്ഘാടനം ചെയ്തു. സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ എഇഡി യന്ത്രത്തിന്റെ പ്രവർത്തനത്തി നും ഡോ.കലാറാണി തുടക്കം കുറിച്ചു.