Registered under the Societies Registration Act XXI of 1860 No. 384/1998.
NITI AYOG Registration No. KL/2018/0198482

26th Annual General Body Meeting

26th Annual General Body Meeting held at Alakapuri Hotel, Kozhikode, 05.30 PM

ട്രോമാകെയർ കോഴിക്കോട് TRACK ഇനി ട്രോമാകെയർ ഫൗണ്ടേഷൻ.
1998- ഏപ്രിൽ ഒന്നിന് രൂപീകൃതമായ ട്രോമാകെയർ കോഴിക്കോട് (TRACK) ഇനി മുതൽ ട്രോമാകെയർ ഫൗണ്ടേഷൻ എന്നായിരിക്കും അറിയപ്പെടുക.

വ്യാഴാഴ്ച കോഴിക്കോട് അളകാപുരി ഹോട്ടലിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗമാണ് ബൈലോ ഭേദഗതിയിലൂടെ പേരിൽ മാറ്റം വരുത്തിയത്. ഹേമപാലൻ.പി സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് പ്രദീപ്‌ കുമാർ സി. എം അധ്യക്ഷത വഹിച്ചു,  സെക്രട്ടറി കെ.രാജഗോപാലൻ പ്രവർത്തന റിപ്പോർട്ടും  ട്രഷറർ പി.കെ.കൃഷ്ണനുണ്ണിരാജ വരവ് - ചെലവ് കണക്കും അവതരിപ്പിച്ചു. തുടർന്ന് പ്രസിഡണ്ട്‌ അവതരിപ്പിച്ച ബൈലോ ഭേദഗതികളിൽ  ഓപ്പൺ ഫോറത്തിൽ ചർച്ച നടന്നു.
ലൈഫ് മെമ്പർമാരുടെ ചർച്ചയിൽ ഐ. കെ ബിജു  ,ശ്രീകുമാർ കെ,   പി. കിഷൻചന്ദ്, സുബിൻ മാർഷൽ, സി.എ.സി മോഹൻ, പി കെ സതീശൻ, അഡ്വ. അങ്കിത് അജയ്കുമാർ, ശാലു കൃഷ്ണൻ എം. കെ, മുസ്തഫ കൊമ്മേരി തുടങ്ങിയവർ  പങ്കെടുത്തു. ചർച്ചയ്ക്കും നിർദ്ദേശങ്ങൾക്കും ശേഷം റിപ്പോർട്ടും വരവ് ചെലവ് കണക്കും അംഗീകരിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റിയെ സഹായിക്കുന്നതിനായി ഒരു വർക്കിംഗ്‌ കമ്മിറ്റി രൂപീകരിച്ചു. 
യോഗത്തിൽ
വൈസ് പ്രസിഡന്റ് *ശ്രീഷ് കുമാർ എം.സി.*നന്ദി രേഖപെടുത്തി.

back top